

അങ്കമാലി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ട്രഷറികള്‍ക്ക് മുമ്പില്‍ നടത്തുന്ന പഞ്ചദിന ധര്‍ണ്ണയുടെ ഭാഗമായി അങ്കമാലി സബ് ട്രഷറിക്ക് മുമ്പില്‍ നടത്തിയ ധര്‍ണ്ണ കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി ഉദ്ഘാടനം ചെയ്തു. ക്ഷാമാശ്വാസം നാലു ഗഡു അനുവദിക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിക ഉടന്‍ വിതരണം ചെയ്യുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡന്റ് കെ ഒ ഡേവീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം പി ഗീവര്‍ഗീസ് മാസ്റ്റര്‍, ജില്ല വൈസ് പ്രസിഡന്റ് വി എ അപ്‌സലന്‍, എസ് ഡി ജോസ്, ടി എ .ജോണി, പോള്‍ ജോസഫ്, കെ പി പോള്‍, കെ എസ് രാധാകൃഷ്ണപിള്ള, കെ യു ജോര്‍ജ്, ടി സി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

