എന്റെ ഹൃദയം അവര്‍ക്കൊപ്പം; തുര്‍ക്കി, സിറിയ ഭൂകമ്പത്തില്‍ സഹായം തേടി മെസ്സി

Web Desk
1 Min Read

പാരിസ്: തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ ദുരിതത്തില്‍ സഹായം അഭ്യര്‍ഥിച്ച് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ഇരു രാജ്യങ്ങളിലും പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള യൂനിസെഫ് പദ്ധതിയിലേക്ക് സഹായം നല്‍കണമെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

city exchange

ലയണല്‍ മെസ്സി മൂന്നര ദശലക്ഷം യൂറോയുടെ മാനുഷിക സഹായം വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകത്തിലെ കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ലിയോ മെസ്സി ഫൗണ്ടേഷനും സഹായം നല്‍കും.

https://www.facebook.com/photo.php?fbid=804848964340029&set=a.289417829216481&type=3

‘സിറിയയിലും തുര്‍ക്കിയിലും ഭൂകമ്പ ബാധിതരായ കുട്ടികളും അവരുടെ കുടുംബങ്ങളും വളരെ സങ്കടകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. എന്റെ ഹൃദയം അവര്‍ക്കൊപ്പമാണ്’- മെസ്സി ഫേസ്ബുക്കില്‍ കുറിച്ചു. ‘ദുരന്ത ബാധിതരായ കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ മേഖലയിലുടനീളം തിരക്കേറിയ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് യൂനിസെഫ്. അതിനാല്‍ എല്ലാവരും സാധിക്കുന്ന വിധത്തില്‍ അവര്‍ക്ക് സഹായമെത്തിക്കണം. നിങ്ങളുടെ സഹായം വളരെ മൂല്യമേറിയതാണ്.’ യൂനിസെഫ് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ മെസ്സി തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!