

ദോഹ: പന്ത്രണ്ടാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ മാര്‍ച്ച് 11ന് ആരംഭിക്കും. ലുസൈല്‍ ബൊളിവാര്‍ഡില്‍ മാര്‍ച്ച് 21 വരെയാണ് മേള.

പ്രാദേശിക ഷവര്‍മ മുതല്‍ മെക്‌സിക്കന്‍ ടാക്കോസ്, ലൈബീരിയന്‍ റൈസ് ബ്രെഡ് തുടങ്ങി ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള രുചി വൈവിധ്യങ്ങളാണ് ഖത്തര്‍ ടൂറിസം ഒരുക്കുന്നത്.

അന്താരാഷ്ട്ര പാചകരീതികള്‍ കൂടാതെ, മക്ബൂസ്, ലൂയിഖാമത്ത്, കാരക് ടീ എന്നിവയുള്‍പ്പെടെയുള്ള ഖത്തറി സ്വാദിഷ്ടമായ വിഭവങ്ങള്‍ ലുസൈല്‍ ബൊളിവാര്‍ഡില്‍ ഒരുക്കും.
സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങള്‍ക്കൊപ്പം എല്ലാ ദിവസവും രാത്രി ഒന്‍പത് മണിക്ക് കരിമരുന്ന് പ്രയോഗം, റോവിംഗ് എന്റര്‍ടെയ്നറുകള്‍, ആകാശത്തിലെ അത്താഴം, സസ്യാഹാര വിഭാഗം, കുട്ടികളുടെ വിഭാഗം തുടങ്ങിയവയും ഉണ്ടായിരിക്കും.

