ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്തം; ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടി ഹൈബി ഈഡന്‍ എം പി

Web Desk
1 Min Read

ന്യൂഡല്‍ഹി: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും വിഷപ്പുക ശ്വസിക്കുന്ന എറണാകുളത്തെ ജനങ്ങളുടെ ദുരിത വിഷയമായ ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്ത വിഷയത്തില്‍ ഹൈബി ഈഡന്‍ എം പി ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടി.

city exchange

ശുദ്ധവായു പൗരന്റെ അവകാശമാണ് എന്ന കോടതിയുടെ പരാമര്‍ശത്തെ ആവര്‍ത്തിച്ച അദ്ദേഹം ജനങ്ങളുടെ വര്‍ത്തമാന ദൂരകാല ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിപ്പിക്കാന്‍ എയിംസില്‍ നിന്നും വിദഗ്ധസമിതിയെ അയക്കണം എന്ന് ആവശ്യപ്പെട്ടു.

തീ പടര്‍ന്ന സംഭവത്തിനു പിന്നില്‍ മനുഷ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ച് ഉണ്ടെങ്കില്‍ കുറ്റക്കാരെ കണ്ടെത്തി ഉടന്‍ ശിക്ഷ നടപടികള്‍ സ്വീകരിക്കണം എന്ന് അദ്ദേഹം നിര്‍ദ്ദേശം മുന്നോട്ടുവച്ചു.

- Advertisement -
Ad image

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മുന്‍കരുതലുകളുടെ ആക്കം കൂട്ടാനും ഏറ്റവും നൂതനമായ മാലിന്യ സംസ്‌കരണ പ്ലാന്റ് ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും അടിയന്തിര പ്രമേയ നോട്ടീസില്‍ അദ്ദേഹം ലോക്‌സഭയോട് അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!