

ആലുവ: ആലുവ മണല്‍പ്പുറത്ത് കുളിക്കാന്‍ ഇറങ്ങിയ ഏകദേശം 50- 55 വയസ്സ് പ്രായം തോന്നിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. മെലിഞ്ഞ ശരീര പ്രകൃതിയുള്ള ഇയാള്‍ മണപ്പുറത്ത് കച്ചവടത്തിന് വന്നതാണെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആലുവ ഗവണ്മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നവര്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

