വിടുതലൈ പാര്‍ട്ട് 1നെ അഭിനന്ദിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്

Web Desk
1 Min Read

ചെന്നൈ: വെട്രിമാരന്റെ കരിയറിലെ മെഗാ ബജറ്റഡ് ചിത്രം ‘വിടുതലൈ പാര്‍ട്ട് 1’ കണ്ട ശേഷം ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അഭിനന്ദിച്ചു. ‘വിടുതലൈ കഥയും കഥാപാത്രങ്ങളും തന്നെ ഭ്രമിപ്പിച്ചുവെന്നും സൂരിയുടെ അഭിനയം അതി ഗംഭീരമെന്നും സംഗീതത്തിന്റെ രാജ ഇളയരാജ എന്ന് വീണ്ടുമോര്‍പ്പിക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. തമിഴ് സിനിമയുടെ അഭിമാനമാണ് വെട്രിമാരനെന്നും വിടുതലൈ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത കുറിപ്പില്‍ പറഞ്ഞു.

city exchange

ടി എസ് ആര്‍ റോയല്‍ സിനിമാസിലാണ് സൂപ്പര്‍ താരത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ സ്‌പെഷ്യല്‍ ഷോ ഒരുക്കിയത്. ജയമോഹന്‍ രചിച്ച ‘തുണൈവന്‍’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങിയ സിനിമ കേരളത്തില്‍ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളായ ആര്‍ ആര്‍ ആര്‍, വിക്രം എന്നിവ റിലീസ് ചെയ്ത എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് വിതരണം ചെയ്തത്.

കേരളത്തില്‍ ഇരുന്നൂറോളം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലും വിജയക്കുതിപ്പ് തുടരുകയാണ്.

- Advertisement -
Ad image

‘അസുരന്’ ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തിലും മികച്ച കളക്ഷനില്‍ മുന്നേറുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിജയ് സേതുപതി അധ്യാപകനായും സൂരി പൊലീസ് ഉദ്യോഗസ്ഥനായും എത്തുന്ന ‘വിടുതലൈ’ രണ്ട് ഭാഗങ്ങളായാണ് റിലീസാകുന്നത്. ഇളയരാജയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വെട്രിമാരന്റെ മുന്‍ സിനിമകള്‍ക്ക് സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്ത വേല്‍രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍- ആര്‍ രാമര്‍, ആക്ഷന്‍- പീറ്റര്‍ ഹെയ്ന്‍, കലാസംവിധാനം- ജാക്കി എന്നിവരാണ്. വിടുതലൈയുടെ രണ്ടാം ഭാഗം ഈ വര്‍ഷം സെപ്റ്റംബറില്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!