ഐ എം സി സി ഇഫ്താര്‍ സംഗമം

Web Desk
1 Min Read

ദോഹ: ഐ എം സി സി ഖത്തര്‍ നാഷണല്‍ കമ്മറ്റി സംഘടിപ്പിച്ച യു റൈസല്‍ അനുസ്മരണ യോഗവും ഇഫ്താര്‍ സംഗമവും ന്യൂ റാന്തല്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്നു. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ ഐ എം സി സി പ്രസിഡന്റ് പി പി സുബൈര്‍ അധ്യക്ഷത വഹിച്ചു.

city exchange

ഖത്തര്‍ ഐ എം സി സി മുന്‍ വൈസ് പ്രസിഡന്റും വടകരയിലെ സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുയിരുന്നു റൈസല്‍.
പ്രകടനപരതയില്ലാതെ നിശ്ശബ്ദമായും സൗമ്യതയോടെയും തന്നിലേല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങള്‍ പൂര്‍ണ്ണമായ ആത്മാര്‍ഥതയോടെ പൂര്‍ത്തീകരിക്കുന്ന നിഷ്‌ക്കളങ്കനായ പൊതുപ്രവര്‍ത്തകനായിരുന്നു റൈസലെന്ന് സത്താര്‍ കുന്നില്‍ അനുസ്മരിച്ചു.

ഹമീദ് മധൂര്‍ (കുവൈത്ത് ഐ എം സി സി), ഷംസീര്‍ അരിക്കുളം (സംസ്‌കൃതി), സുഹൈല്‍ കുറ്റ്യാടി (ഐ സി എഫ്), പ്രദോഷ് കുമാര്‍ (അടയാളം ഖത്തര്‍), ഖലീല്‍ അമ്പലത്ത് (യൂണിറ്റി ഖത്തര്‍), നംഷീര്‍ ബഡേരി, മജീദ് ചിത്താരി (ഐ എം സി സി) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. റഫീഖ് കോതൂര്‍ സ്വാഗതവും അക്‌സര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!