സ്‌കൂള്‍ പരിസരത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പന രണ്ടു പേര്‍ അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: സ്‌കൂള്‍ പരിസരത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പന നടത്തിയ രണ്ടു പേര്‍ പിടിയില്‍. കാസര്‍ഗോഡ് കുമ്പള പാറഹൗസ് സിദ്ധിഖ് (36), മലപ്പുറം വെങ്ങോട് തെക്കുംകൂട്ടില്‍ ഹൗസ് ശിവശങ്കര്‍ (30) എന്നിവരാണ് പിടിയിലായത്.

city exchange

കൊച്ചി സിറ്റി പരിധിയിലെ സ്‌കൂളുകളിലെയും കോളജുകളിലെയും ലഹരി ഉപയോഗം തടയുന്നതിന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സേതുരാമന്റെ നിര്‍ദ്ദേശ പ്രകാരം കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശശിധരന്റെ മേല്‍നോട്ടത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 750 പാക്കറ്റ് ഹാന്‍സും 70 പാക്കറ്റ് സിഗരറ്റ് ഉള്‍പ്പെടെയുളള നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തത്.

ബാംഗ്ലൂര്‍ ഭാഗത്ത് നിന്ന് ശേഖരിക്കുന്ന ഈ ലഹരി പദാര്‍ഥങ്ങള്‍ സ്വകാര്യ വാഹനം മുഖേന കൊച്ചിയിലെത്തിച്ച് വിപണനം നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!