

കൊച്ചി: ഏലൂര്‍ പാതാളം ഗീതാ സ്റ്റോപ്പിന് സമീപം പറമ്പില്‍ സൂക്ഷിച്ചിരുന്ന പൊട്ടിക്കാത്ത ടാര്‍ വീപ്പകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ പ്രതികളെ ഏലൂര്‍ പൊലീസ് പിടികൂടി. റോഡ് ടാറിങിന്റെ കോണ്‍ട്രാക്ട് ജോലി നോക്കിയിരുന്ന പാതാളം സ്വദേശിയുടെ വീടിന് സമീപമുള്ള പറമ്പിലാണ് ടാര്‍ വീപ്പ സൂക്ഷിച്ചിരുന്നത്.

ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ വില വരുന്ന പന്ത്രണ്ട് ടാര്‍ വീപ്പകളാണ് പ്രതികള്‍ മോഷ്ടിച്ചത്. നോര്‍ത്ത് പറവൂര്‍ ഉണിചിറയാട്ട് ഹൗസില്‍ ഷിഹാബ് (41), കരുമാലൂര്‍ ചെറുപറമ്പില്‍ ഹൗസില്‍ രാജീവ് (49), കോട്ടുവളളി തോട്ടുകണ്ടം ഹൗസില്‍ രൂപേഷ്, (41), കൈതാരം ചെറിയപ്പിള്ളി വരുമംഗലം ഹൗസില്‍ സുഭാഷ് ചന്ദ്രബോസ് (34), നോര്‍ത്ത് പറവൂര്‍ പൂഴൂര്‍ ഹൗസ് സൂരജ് ബാബു (49) എന്നിവരാണ് പിടിയിലായത്.

ഏലൂര്‍ പൊലീസ് സ്റ്റേഷന്‍ എസ് ഐമാരായ ഉണ്ണികൃഷ്ണന്‍, ഷെജില്‍കുമാര്‍, എ എസ് ഐ ജോര്‍ജ്ജ്, എസ് സി പി ഒ അനിരുദ്ധന്‍, സി പി ഒ ജിജോ, ജെയ്‌ജോ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

