കഞ്ചാവുമായി പിടിയില്‍

Web Desk
1 Min Read

കൊച്ചി: ഒഡീഷ സ്വദേശിയായ യുവാവ് 2.360 കിലോഗ്രാം കഞ്ചാവുമായി പിടിയില്‍. സിദ്ധാര്‍ത്ഥ് മാലിക് (21) ആണ് എക്‌സൈസിന്റെ പിടിയിലായത്.

city exchange

എറണാകുളം എക്‌സൈസ് പാര്‍ട്ടിയും ആര്‍ പി എഫുമായി ചേര്‍ന്ന് നടത്തിയ റെയില്‍വേ ട്രെയിന്‍ പരിശോധന സമയത്ത് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാര്‍ട്ടിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം എസ് ഹനീഫ, ആര്‍ പി എഫ് എ എസ് ഐ സിജോ സേവ്യര്‍, പ്രിവന്റീവ് ഓഫീസര്‍ എസ് സുരേഷ് കുമാര്‍, ആര്‍ പി എഫ് കോണ്‍സ്റ്റബിള്‍മാരായ ജോസ് എസ് വി, ജുബീഷ് സി കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ യേശുദാസ്, പത്മഗിരീശന്‍, ദിനൂബ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സൗമ്യ കെ എസ്, ഡ്രൈവര്‍ പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!