തിരുവോണക്കാഴ്ചയായി ‘ധനയാത്ര’ ആക്ഷന്‍ പ്രൈം ഒ ടി ടി യില്‍

Web Desk
1 Min Read

സ്ത്രീകള്‍ അബലകള്‍ അല്ല എന്ന ശക്തമായ മുന്നറിയിപ്പുമായി ശ്വേതാ മേനോന്‍ വിജില നായര്‍ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ധനയാത്ര’ ആഗസ്റ്റ് 21ന് തിരുവോണനാളില്‍ ആക്ഷന്‍ പ്രൈം ഒ ടി ടി വഴി കുടുംബ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും.

city exchange


ശ്രീ മൂകാംബിക കമ്യൂണിക്കേഷന്‍സ് എന്ന ബാനറില്‍ ഹോളി മാതാ ഫിലിംസ് അവതരിപ്പിക്കുന്ന ‘ധനയാത്ര’ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗിരീഷ് കുന്നുമ്മല്‍ ആണ്.
ബെന്നി തൊടുപുഴയാണ് ചിത്രത്തിലെ നിര്‍മ്മാതാവ്.


വേണുഗോപാല്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളുടെ രചന വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, ജിനേഷ് കുമാര്‍ എരമം,ഗിരീഷ് കുന്നുമ്മല്‍ എന്നിവരാണ്. അന്തരിച്ച രാജാമണി സംഗീതം ചെയ്ത രണ്ട് ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്, ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ച മറ്റ് രണ്ടു ഗാനങ്ങളും ഈ ചിത്രത്തിലുണ്ട്. ബിജിബാല്‍ ആണ് ചിത്രത്തിന് പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചന്ദ്രന്‍ രാമന്തളി തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ ശ്വേതാ മേനോനെ കൂടാതെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇന്ദ്രന്‍സ്, മാമുക്കോയ, ഇടവേള ബാബു, റിയാസ് ഖാന്‍ ഭഗത് മാനുവല്‍, കോട്ടയം നസീര്‍, കലാഭവന്‍ പ്രജോദ്, ജയന്‍ ചേര്‍ത്തല, കലാശാല ബാബു, ആനന്ദ് ചെന്നൈ, അനില്‍ മുരളി, ബിജുകുട്ടന്‍, കവിയൂര്‍ പൊന്നമ്മ, തെലുങ്ക് താരം സന്ദീപ അയ്യര്‍, ബീന ആന്റണി, സംഗീത രാജേന്ദ്രന്‍, അനു ശ്രീദേവി, സോജാ ജോളി തുടങ്ങിയവരും പ്രധാന താരങ്ങളാണ്.
ആഗസ്റ്റ 21ന് തിരുവോണം നാളില്‍ വേള്‍ഡ് വൈഡ് ആയി ആക്ഷന്‍ പ്രൈം ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. വാര്‍ത്താപ്രചരണം എം കെ ഷെജിന്‍ ആലപ്പുഴ.

Share This Article
Leave a Comment
error: Content is protected !!