

കൊച്ചി: ജെ ഇ ഇ മെയിന്‍ പരീക്ഷയില്‍ 99 ശതമാനത്തിലേറെ മാര്‍ക്കുമായി ആകാശ് ബൈജൂസ് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം. വി എസ് വിഷ്ണു (99.81), നന്തിനി മന്‍ജു പ്രകാശ് (99.63), കിരണ്‍ എം ജെ (99.56), ആയുഷ് അഭിലാഷ് (99.41), ദിയ മറിയം ജോര്‍ജ് (99.40) എന്നിവരാണ് മിന്നും വിജയം കരസ്ഥമാക്കിയത്.

ഐ ഐ ടി ജെ ഇ ഇ പരീക്ഷാ പരിശീലനത്തിനായി ക്ലാസ്റൂം പ്രോഗ്രാമുകള്‍ക്കാണ് വിദ്യാര്‍ഥികള്‍ ചേര്‍ന്നത്. ആകാശിലെ മികച്ച പരിശീലനമാണ് തങ്ങളെ ഇത്ര മികച്ചൊരു വിജയത്തിലെത്തിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ തിളങ്ങുന്ന നേട്ടം അവരുടെ സ്ഥിരോത്സാഹത്തിന്റെ പ്രതിഫലനമാണെന്ന് ആകാശ് ബൈജൂസ് സി ഇ ഒ അഭിഷേക് മഹേശ്വരി പറഞ്ഞു.

ഐ ഐ ടികളിലെയും എന്‍ ഐ ടികളിലെയും എന്‍ജിനിയറിങ് കോളെജുകളിലെയും പ്രവേശനത്തിനായി നടത്തുന്ന മത്സര പരീക്ഷയാണ് ജെ ഇ ഇ മെയിനും അഡ്വാന്‍സ്ഡും. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഐ ഐ ടി ജെ ഇ ഇ പരിശീലന ക്ലാസുകള്‍ ആകാശ് ബൈജൂസ് നല്‍കിവരുന്നു. ആകാശിന്റെ ഐ ട്യൂട്ടര്‍ എന്ന റെക്കോര്‍ഡഡ് വീഡിയൊ ലക്ചറുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകരമാണ്. മികച്ച ക്ലാസുകള്‍ക്കൊപ്പം നിരവധി മോക്ക് പരീക്ഷകളും നടത്തിയാണ് വിദ്യാര്‍ഥികളെ ആകാശ് പരീക്ഷയ്ക്കായി ഒരുക്കുന്നത്.

