

കൊച്ചി: സ്ക്കൂട്ടര്‍ മോഷണക്കേസിലെ പ്രതി പിടിയില്‍. പള്ളിക്കര തെങ്ങോട് വെളുത്തേടത്ത് വീട്ടില്‍ മുന്സീര് (19)നെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

പഴങ്ങനാട് കയറ്റം ബസ്റ്റോപ്പിന് സമീപത്തെ പലചരക്കുകടയുടെ മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന സ്്കൂട്ടറാണ് മോഷ്ടിച്ചത്. മോഷ്ടിച്ച സ്കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് ഇയാളുടെ സുഹൃത്തുക്കളായ എടത്തല സ്വദേശി ഷിയാസ്, നേവല്‍ ബേസ് സ്വദേശി ശരത് കുമാര്‍ എന്നിവര്‍ മോട്ടോര്‍ സൈക്കിളിലത്തി ആളുകളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും അപഹരിച്ചതിന് പാലാരിവട്ടം പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.

ഇന്‍സ്പെക്ടര്‍ വി എം കേഴ്സന്‍, എസ് ഐമാരായ പി എം റാസിഖ്, കെ ഉണ്ണികൃഷ്ണന്, എസ് സി പി ഒമാരായ പി എസ് സുനില്‍ കുമാര്‍, സി പി ഒ അരുണ്‍ കെ കരുണന് എന്നിവരാണ് അന്വഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

