ഹോം ക്രേവ്‌സിന് മികച്ച ഫ്രോസണ്‍ സ്നാക്‌സ് നിര്‍മാണത്തിനുള്ള പുരസ്‌കാരം

Web Desk
1 Min Read

കൊച്ചി: പ്രോഫിറ്റ് ടസ്‌കര്‍ സമ്മിറ്റ് 2026ല്‍ കേരളത്തിലെ പ്രമുഖ ഫ്രോസണ്‍ സ്നാക്‌സ് നിര്‍മാതാക്കളിലൊന്നായ ഹോം ക്രേവ്‌സിന് ‘എക്സലന്‍സ് ഇന്‍ ഫ്രോസണ്‍ സ്നാക്‌സ് മാനുഫാക്ചറിങ് അവാര്‍ഡ്’ ലഭിച്ചു. കൊച്ചി താജ് ഗേറ്റ് വേയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശനില്‍ നിന്ന് ഹോം ക്രേവ്‌സ് സ്ഥാപകനും ചെയര്‍മാനുമായ മിജു സി മൊയ്ദു, ഡയറക്ടറും സി ഇ ഒയുമായ സെയ്ന്‍ മിജു എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രോഫിറ്റ് ന്യൂസ് ഡയറക്ടര്‍ രാജശ്രീ വര്‍മ്മ, ഐസിടിഇപി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടി വിനയകുമാര്‍, ഡയറക്ടര്‍ കെ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

city exchange

175ലേറെ ഇനം ഫ്രോസണ്‍ സ്നാക്‌സുകളുമായി ഇന്ത്യയിലും വിദേശ വിപണികളിലും സാന്നിധ്യം ശക്തമാക്കിക്കൊണ്ടിരിക്കുന്ന ഹോം ക്രേവ്സ് പുതുമ, ഗുണമേന്മ, തനിമയുള്ള രുചി എന്നിവയ്ക്കു പ്രാധാന്യം നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. 2030ഓടെ ലോകത്തിലെ ഒന്നാംനിര ഫ്രോസണ്‍ സ്നാക്‌സ് നിര്‍മാതാക്കളാകുകയാണ് കമ്പനിയുടെ ലക്ഷ്യം.

Share This Article
Leave a Comment
error: Content is protected !!