റാഫി പാറക്കാട്ടിലിന് പ്രേം നസീര്‍ സുഹൃത് സമിതിയുടെ ആദരം

Web Desk
1 Min Read

ദോഹ: വിജയമന്ത്രങ്ങള്‍, മോണിംഗ് വൈബ്സ് എന്നീ പ്രചോദനാത്മക പോഡ്കാസ്റ്റുകളുടെ അവതാരകനായ റാഫി പാറക്കാട്ടിലിന് പ്രേം നസീര്‍ സുഹൃത് സമിതിയുടെ ആദരം. സ്‌കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടന്ന ചടങ്ങിലാണ് മികച്ച അവതാരകനായ റാഫി പാറക്കാട്ടിലിനെ പ്രേം നസീര്‍ സുഹൃത് സമിതി പൊന്നാടയണിയിച്ച് ആദരിച്ചത്.

city exchange

പ്രേം നസീര്‍ സുഹൃത് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ പൊന്നാടയണിയിച്ചു. സാമൂഹ്യ പ്രവര്‍ത്തരായ ജയപാല്‍ തിരുവനന്തപുരം, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, റഊഫ് മലയില്‍, സുബൈര്‍ പാണ്ടവത്ത്, മന്‍സൂര്‍ മാഷ്, മുത്തലിബ് മട്ടന്നൂര്‍, ജി ആര്‍ സി സി പ്രസിഡണ്ട് രോഷ്നി കൃഷ്ണന്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരായ ഏയ്ഞ്ചല്‍ റോഷന്‍, രതീഷ്, ഗായകരായ ജാസ്മിന്‍ റാഫി, ഫാസില്‍, സജീര്‍, മുസ്തഫ തളിക്കുളം എന്നിവര്‍ സംബന്ധിച്ചു.

മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!