ബ്രിജു ഭൂഷണ്‍ ചരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് പ്രതിഷേധ റാലി

Web Desk
1 Min Read

കൊച്ചി: ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈഗിംകാതിക്രമം നടത്തിയ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ്ഭൂഷണ്‍ ചരണ്‍സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും നീതിക്ക് വേണ്ടി പോരാടുന്ന കായിക താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും എറണാകുളം നഗരത്തില്‍ കായികതാരങ്ങളും ബഹുജനങ്ങളും അണിനിരന്ന പ്രതിഷേധറാലി സംഘടിപ്പിച്ചു.

city exchange

രാജേന്ദ്ര മൈതാനിയില്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നിന്ന് ആരംഭിച്ച റാലി ബോട്ടുജട്ടിയില്‍ ബി എസ് എന്‍ എല്‍ ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി ആര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എ ആര്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പ്രതിഷേധത്തില്‍ കെ എസ് കെ ടി യു സംസ്ഥാന ട്രഷറര്‍ ദേവദര്‍ശനന്‍, മഹിളാ അസോസിയേഷന്‍ ജില്ല ജോയന്റ് സെക്രട്ടറി ഭാസുരാദേവി തുടങ്ങിയവര്‍ സംസാരിച്ചു.

കെ എസ് കെ ടി യു ജില്ല സെക്രട്ടറി ടി സി ഷിബു സ്വാഗതവും എസ് എഫ് ഐ ജില്ല സെക്രട്ടറി അര്‍ജുന്‍ ബാബു നന്ദിയും പറഞ്ഞു.

- Advertisement -
Ad image

പ്രതിഷേധത്തിന്റെ ഭാഗമായി ഗുസ്തി, തായ്‌കോണ്ടോ, ജൂഡോ, നീന്തല്‍ താരങ്ങള്‍ കായിക പ്രകടനം നടത്തി. വിവിധ സംഘടനകളില്‍ നിന്നായി നൂറ് കണക്കിന് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!