
കൊല്‍ക്കത്ത: കോണ്‍ഗ്രസ് മുന്‍ നേതാവ് സുഷ്മിത ദേവിനെ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ സീറ്റിലേക്ക് നാമനിര്‍ദേശം ചെയ്തു. വനിതാ ഉന്നമനം മുന്‍നിര്‍ത്തിയുള്ള മമത ബാനര്‍ജിയുടെ നീക്കമാണ് ഇതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.
രാജ്യസഭാ സീറ്റിലേക്ക് നാമനിര്‍ദേശം ചെയ്തതിന് സുസ്മിത ദേവ് മമത ബാനര്‍ജിയോട് നന്ദി അറിയിച്ചു.


സുഷ്മിത ദേവ് എന്ന വ്യക്തിയ്ക്ക് ലഭിച്ച പദവിയല്ല ഇതെന്നും രാജ്യസഭയില്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരുന്നത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ സന്ദേശമാണ് നല്‍ക്കുന്നതെന്നും സുഷ്മിത പറഞ്ഞു.

അസമില്‍ നിന്നും ലോക്സഭയിലേക്ക് പോയ ബംഗാളിയാണ് താനെന്നും മമത ബാനര്‍ജി ഇവിടെ ചരിത്രം സൃഷ്ടിച്ചിട്ടുണ്ടെന്നും സുഷ്മിത പറഞ്ഞു. അതേസമയം താന്‍ ജനപ്രതിനിധിയെന്ന നിലയില്‍ കഠിനാധ്വാനം നടത്തുമെന്നും സുഷ്മിത മമതയ്ക്ക് ഉറപ്പ് നല്‍കി.
അസമിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സുഷ്മിതയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസമാണ് കോണ്‍ഗ്രസ് വിടാന്‍ കാരണമായത്. അസമില്‍ എ ഐ യു ഡി എഫുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണത്തില്‍ സുഷ്മിത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പ് അസമിലെ സിലച്ചാര്‍ മണ്ഡലത്തില്‍ നിന്നും ലോക്സഭാ എം പിയും ആള്‍ ഇന്ത്യ മഹിള കോണ്‍ഗ്രസ് അധ്യക്ഷയുമായുമായിട്ടുണ്ട് അവര്‍. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന സന്തോഷ് മോഹന്‍ ദേവിന്റെ മകളാണ് സുഷ്മിത ദേവ്.

