വായന പ്രോത്സാഹിപ്പിക്കാന്‍ അക്ഷരദീപവുമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി

Web Desk
2 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി ചൂര്‍ണ്ണിക്കര കുടുംബശ്രീയുമായി സഹകരിച്ചു അക്ഷരദീപം എന്ന പേരില്‍ പദ്ധതി ആരംഭിച്ചു. ഇന്റര്‍നെറ്റിന്റേയും മൊബൈല്‍ ഫോണിന്റെയും വര്‍ധിച്ചു കൊണ്ടിരിക്കുന്ന സ്വാധീനത്തില്‍ വായന വളരെ കുറഞ്ഞു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ പദ്ധതി പഞ്ചായത്ത് ആരംഭിക്കുന്നത്.

city exchange

തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ വഴി വീടുകളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കുകയാണ്. വായനക്കാര്‍ പുസ്തകങ്ങള്‍ തേടിയെത്തുന്നതിനു പകരം പുസ്തകങ്ങള്‍ വായനക്കാരെ തേടി അവരുടെ വീടുകളിലേക്ക് എത്തിക്കുകയാണ് അക്ഷരദീപം പദ്ധതി. കുടുംബശ്രീ വഴി 800 കുടുംബങ്ങളില്‍ ആണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. മാസത്തില്‍ ആദ്യ ഞായറാഴ്ച്ച പുസ്തകങ്ങള്‍ മാറ്റി കൊടുക്കും.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി നടപ്പിലാക്കുന്ന അക്ഷരദീപം പദ്ധതി ആലുവ എം എല്‍ എ അന്‍വര്‍ സാദത്തിന്റെ അധ്യക്ഷതയില്‍ കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് സ്വാഗതവും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ് നന്ദിയും പറഞ്ഞു.

- Advertisement -
Ad image

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, അംഗങ്ങളായ സി പി നൗഷാദ്, പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, സുബൈദ യൂസഫ്, റംല അലിയാര്‍, പഞ്ചായത്ത് സെക്രട്ടറി പി കെ മഹേഷ് കുമാര്‍, തായിക്കാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍, ലൈബ്രറേറിയന്‍ സുനില്‍ കടവില്‍, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ കെ കെ രാജു, എബി മൈക്കിള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ചടങ്ങില്‍ സാഹിത്യകാരായ സുഗുണന്‍ ചൂര്‍ണ്ണിക്കര, വി കെ ഷാഹിന എന്നിവരെ പ്രതിപക്ഷ നേതാവ് ആദരിച്ചു. കുടുംബശ്രീ വൊളന്റിയര്‍മാര്‍ക്ക് വീടുകളില്‍ പുസ്തകം വിതരണം ചെയ്യുന്നതിനുള്ള പുസ്തകസഞ്ചി വി ഡി സതീശന്‍ വിതരണം ചെയ്തു. പദ്ധതിക്ക് അക്ഷരദീപം എന്നു പേരു നല്‍കിയ എബി മൈക്കിളിനെ അന്‍വര്‍ സാദത്ത് എം എല്‍ എ ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!