വന്ദേഭാരതിന് ആലുവയില്‍ സ്റ്റോപ്പ് പഠിക്കാന്‍ കേന്ദ്രമന്ത്രി അനുമതി നല്‍കി

Web Desk
0 Min Read

ആലുവ: വന്ദേഭാരത് എക്‌സ്പ്രസിന് ആലുവയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ വന്ദേഭാരത് ഡയറക്ടറേറ്റിന് നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അന്‍വര്‍ സാദത്ത് എം എല്‍ എയെ അറിയിച്ചു. കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ്സിന് ആലുവയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു.

city exchange

ആലുവയില്‍ സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ വിശദമായി പഠിക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയത്.

Share This Article
Leave a Comment
error: Content is protected !!