

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാഹന നമ്പര്‍ പ്ലേറ്റ് വര്‍ക്ക്ഷോപ്പ് ശനിയാഴ്ചകളിലും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

ട്രാഫിക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനുമാണ് പുതിയ തീരുമാനമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ട്വീറ്റ് ചെയ്തു.
ശനിയാഴ്ച പ്രവൃത്തി സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും.
