

ദോഹ: വ്യാജക്കേസ് ചമച്ചു കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ ഖത്തര്‍ ഒ ഐ സി സി- ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

എതിര്‍പ്പുകളേയും അഴിമതിയാരോപണങ്ങളേയും പൊലീസ്രാജ് കൊണ്ട് നേരിടുകയാണ് പിണറായി സര്‍ക്കാരെന്ന് ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസ്താവിച്ചു.
അഴിമതിയും അരാജകത്വവും കെടുകാര്യസ്ഥതയും അഴിഞ്ഞാടുന്ന സ്ഥിതിവിശേഷമാണു സംസ്ഥാനത്ത് കഴിഞ്ഞ ഏഴു വര്ഷങ്ങളിലെന്നും കേന്ദ്രത്തില്‍ നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിയെ എങ്ങനെ വേട്ടയാടുന്നുവോ അതേ മാതൃക കേരളത്തില്‍ മുണ്ടുടുത്ത മോദിയും നടപ്പാക്കുന്നുവെന്നും ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സമീര്‍ ഏറാമല പ്രസ്താവനയിലൂടെ അറിയിച്ചു.

തങ്ങളുടെ അഴിമതിയും കൊള്ളരുതായ്മയും മൂടിവെക്കാന്‍ രാഷ്ട്രീയ എതിരാളികളേയും എതിര് സ്വരം ഉയര്‍ത്തുന്നവരെയും അധികാരമുപയോഗിച്ച് തളര്‍ത്താനും വ്യാജക്കേസുകള്‍ ചമച്ച് തുറുങ്കിലടക്കാനുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അഴിമതിക്കെതിരായ സമരങ്ങള്‍ കൂടുതല്‍ ശക്തിയോടെ തെളിയിക്കാന്‍ കെ പി സി സി അധ്യക്ഷനു പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
