

ആലുവ: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ കള്ളക്കേസുണ്ടാക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആലുവ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവയില്‍ പ്രതിഷേധ പ്രകടനം നടത്തി. ബാങ്ക് കവലയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് പി എ മുജീമ്പ് അധ്യക്ഷത വഹിച്ചു.

ഡി സി സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി, വി പി ജോര്‍ജ്, ലത്തീഫ് പുഴിത്തറ, ആര് രഹന്‍രാജ്, ആനന്ദ് ജോര്‍ജ്, ഫാസില്‍ ഹുസൈന്, ബാബു കൊല്ലമാംപ്പറമ്പില്, കെ കെ ജമാല്‍, കെ എം കുഞ്ഞുമോന്, ദാവൂദ് ഖാദര്‍, അസീസ് കോമ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
