

ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക സദസ്സും നേതൃ പഠനക്യാമ്പും സംഘടിപ്പിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രവും വര്‍ത്തമാനവും ഇന്നിന്റെ വെല്ലുവിളികളും അതിമനോഹരമായ വാക്കുകളിലൂടെ എഴുത്തുകാരിയും ചിന്തകയുമായ സുധാമേനോന്‍ പഠന ക്യാമ്പില്‍ അവതരിപ്പിച്ചു.

വര്‍ഗീയ ഫാസിസത്തിനെതിരെ പറന്നുയരാന്‍ വെമ്പുന്ന ഒരു വെള്ളരിപ്രാവ് ഇന്ത്യയിലെ ഒരോ മതേതര വിശ്വാസിയുടെയും ഹൃദയത്തിലുണ്ടെന്നും ആ കൊച്ചു പക്ഷി നെഞ്ചകത്ത് നിന്ന് കാലിട്ടടിക്കുന്ന ശബ്ദം തിരിച്ചറിയാന്‍ നമുക്ക് സാധിക്കണമെന്നും പറഞ്ഞ സുധാമോനോന്‍ വര്‍ഗീയ- രാഷ്ട്രീയ ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടാനുള്ള ശക്തിയും കരുത്തും കോണ്‍ഗ്രസിന്റെ പ്രത്യയശാസത്രത്തിനുണ്ടെന്നും ആ പ്രത്യയശാസ്ത്രം മതേതര ജനാധിപത്യ മൂല്യങ്ങളിലൂന്നിയ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്നതും ലോക സമാധാനത്തിന് ശ്രമിക്കുന്ന ജനക്ഷേമ രാഷ്ട്രമാണെന്നും അവര്‍ ഇന്‍കാസ് പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തി.


‘നേതൃത്വഗുണം ജനനന്മക്ക്’ എന്ന ശീര്‍ഷകത്തില്‍ നടന്ന ആദ്യ സെഷനില്‍ ബി എന്‍ ഐ ഖത്തര്‍ നാഷണല്‍ ഡയരക്ടര്‍ മുഹമ്മദ് ഷബീബ് നേതൃത്വം നല്‍കി. വിവിധ സെക്ഷനുകള്‍ക്ക് ക്യാമ്പ് ഡയരക്ടര്‍ സി താജുദ്ധീന്‍, സുരേഷ് കരിയാട്, ജിഷ ജോര്‍ജ്, മുഹമ്മദ് സിയാദ് എന്നിവര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.
ഐ സി സി അശോക ഹാളില്‍ നടന്ന സാംസ്‌കാരിക സദസ്സിന്റെ സമാപന പൊതുസമ്മേളനം ഇന്‍കാസ് അഡൈ്വസറി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേകൂറ്റ് ഉദ്ഘാടനം ചെയ്തു. ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍ എന്ന വിഷയം ആസ്പദമാക്കി സുധാമേനോന്‍ മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഖത്തര്‍ കെ എം സി സിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പട്ട സലീം നാലകത്തിനെ ഇന്‍കാസ് ഖത്തറിന് വേണ്ടി പ്രത്യേകം ആദരിച്ചു. ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ സി ബി എഫ് അഡൈ്വസറി ചെയര്‍മാന്‍ എസ് എ എം ബഷീര്‍, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഐ സി സി സെക്രട്ടറി അബ്രഹാം കെ ജോസഫ്, വര്‍ഗീസ് വര്‍ഗീസ്, വി എസ് അബ്ദുറഹ്മാന്‍, സി എ അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു.

