ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളിയില്‍ ലഹരി വിരുദ്ധ സൈക്കിള്‍ റാലി നടത്തി

Web Desk
1 Min Read

കുന്നുംപുറം: ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, തുടങ്ങി വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. എന്നാല്‍ സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം കേരളം നേടിയെടുത്തിട്ടുള്ള വികസനത്തിനും പുരോഗതിക്കും സാംസ്‌കാരിക മൂല്യങ്ങള്‍ക്കും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് കുന്നുംപുറം നോര്‍ത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക ബിന്ദു കെ പറഞ്ഞു. സ്‌കൂളില്‍ നടന്ന ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

city exchange

പി ടി എ പ്രസിഡന്റ് പി എ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
മനുഷ്യനെ ശാരീരികമായും മാനസികമായും തകര്‍ക്കുന്ന സമൂഹ്യ വിപത്താണ് ലഹരി. ആരോഗ്യ പ്രശ്‌നങ്ങള്‍, കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച, കുറ്റകൃത്യം, ആത്മഹത്യ തുടങ്ങി മദ്യവും മയക്കുമരുന്നും സൃഷ്ടിക്കുന്ന പ്രത്യാഘാതം നിരവധിയാണ്. ഇത് മനസിലാക്കി കുട്ടികളും യുവജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അതിനെതിരില്‍ എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, ബുള്‍ബുള്‍ യൂണിറ്റുകള്‍ക്ക് ധാരാളം ചെയ്യുവാനുണ്ടെന്നും കുട്ടികളെ അവര്‍ ഓര്‍മ്മപ്പെടുത്തി.

തുടര്‍ന്ന് നടന്ന സൈക്കിള്‍ റാലി പി ടി എ പ്രസിഡന്റ് പി എ മുഹമ്മദ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂളിലെ എന്‍ സി സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ബുള്‍ബുള്‍, ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിലെ വിദ്യാര്‍ഥികള്‍ റാലിയില്‍ പങ്കെടുത്തു.

- Advertisement -
Ad image

സുജ ബി മേനോന്‍, നവീന്‍ പുതുശ്ശേരി, സ്വപ്ന വി, ദിവ്യ ഭരതന്‍, ശാലിനി വി കെ, അഖില എം എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി മാഹിന്‍ ബാഖവി സ്വാഗതവും അസിസ്റ്റന്റ് നേവല്‍ ഓഫീസര്‍ മുത്തലിബ് എം നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!