മറുത സെപ്തംബര്‍ ഒന്‍പതിന്‌ ആക്ഷന്‍ ഒ ടി ടിയില്‍

Web Desk
1 Min Read

കൊച്ചി: ഗ്ലോബല്‍ ഫിലിംസും ഹരിത ഫിലിം മീഡിയയും അണിയിച്ചൊരുക്കിയ മലയാളം സിനിമ ‘മറുത’ ആക്ഷന്‍ ഒ ടി ടിയില്‍ സെപ്തംബര്‍ ഒമ്പതിന് റിലീസ് ചെയ്യും. ദേവന്‍, മാമുക്കോയ, വിമല്‍രാജ്, സാജു കൊടിയന്‍, പടന്നയില്‍, അബൂസലീം, ശരണ്‍, ബാബുസ്വാമി, കോഴിക്കോട് വിനോദ്, കുളപ്പുള്ളി ലീല, കോഴിക്കോട് ശാരദ, ഷാംലി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.
മലയാളത്തിന്റെ ശക്തനായ ടി ജി രവിയുടെ മകന്‍ ശ്രീജിത്ത് രവി നായകനാവുന്ന മറുതയില്‍ ഫിലിം ജേണലിസ്റ്റായ എം കെ ഷെജിന്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. സതീഷ് ബാബു മഞ്ചേരിയുടെ രചനയില്‍ സയ്യിദ് ജിഫ്രിയാണ് സംവിധാനം. ജോയ് ആന്റണിയുടെ ക്യാമറ മികവില്‍ സായ് മണിയാണ് എഡിറ്റിംഗ്.

city exchange


തിരുമണിക്കര ഗ്രാമത്തില്‍ ദുരൂഹ മരണങ്ങളും കൊലപാതകങ്ങളും ഒരു തുടര്‍ക്കഥയാണ്. കേരള കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടില്‍ നടന്ന ഈ മരണങ്ങളുടെ അന്വേഷണത്തിനായി ശക്തിവേല്‍ എന്ന പോലീസ് ഓഫീസര്‍ എത്തുന്നു. ഉദ്വേഗജനകമായ സംഭവവികാസങ്ങളും ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ കഥാസന്ദര്‍ഭങ്ങളും മറുതയുടെ പ്രത്യേകതയാണ്. വിശ്വാസവും യാഥാര്‍ഥ്യങ്ങളും ഇഴചേര്‍ന്ന ആക്ഷന്‍, ഹൊറര്‍, ത്രില്ലര്‍ ചിത്രമാണിത്.

വാസു അരീക്കോട്, സുജിത്ത് കറ്റോട് എന്നിവരുടെ വരികള്‍ക്ക് ആചാര്യ ആനന്ദകൃഷ്ണനാണ് സംഗീതം. തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായകരായ മനോ, പി ജയചന്ദ്രന്‍, അനുശ്രീ, കെ എസ് ചിത്ര, സുനില്‍കുമാര്‍, അനുരാധാ ശ്രീറാം, സുരേഷ് മേനോന്‍, രഞ്ജിനി ജോസ്, എ ആര്‍ ശശി, ഉണ്ണിമായ, അരുണ്‍ കെ അനില്‍, തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. പി ആര്‍ ഒ എം കെ ഷെജിന്‍ ആലപ്പുഴ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!