കേരളത്തിന്റെ രുചിവൈവിധ്യം കാഴ്ചവെയ്ക്കാന്‍ ഹിസ്റ്ററി ടിവി 18നും റോക്കിയും; സ്ട്രീമിംഗ് ജൂലൈ 17 മുതല്‍ 28 വരെ

Web Desk
1 Min Read

കൊച്ചി: കേരളീയ വിഭവങ്ങളുടേയും ടൂറിസം ആകര്‍ഷണങ്ങളുടേയും വൈവിധ്യം കാഴ്ചവെയ്ക്കാന്‍ ഹിസ്റ്ററി ടിവി 18നും ഫുഡ്- ട്രാവല്‍ സെലിബ്രിറ്റിയായ റോക്കി സിംഗും ചേര്‍ന്നവതരിപ്പിക്കുന്ന സൂപ്പര്‍ഹിറ്റ് ഡിജിറ്റല്‍ സീരിസായ #RoadTrippinWithRocky.

city exchange

കേരളം മുഖ്യപ്രമേയമാകുന്ന റോഡ് ട്രിപ്പിംഗ് വിത്ത് റോക്കിയുടെ പുതിയ സീസണിന്റെ ലൈവ് സ്ട്രീമിംഗ് ഹിസ്റ്ററി ടിവി 18ന്റേയും ലക്ഷക്കണക്കിനാളുകള്‍ ഫോളോ ചെയ്യുന്ന റോക്കി ആന്‍ഡ് മയൂര്‍ എന്ന പേരിലുള്ള സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെയും ജൂലൈ 17 മുതല്‍ 28 വരെ നടക്കും.

കോവളം ബീച്ചിലാംരഭിക്കുന്ന പുതിയ സീസണ്‍ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് വഴി കോയമ്പത്തൂരില്‍ സമാപിക്കും. ജൂലൈ 23ന് കൊച്ചിയിലെത്തുന്ന റോക്കി ഫോര്‍ട്ടുകൊച്ചിയിലെ ടൂറിസം ആകര്‍ഷണങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും പകര്‍ത്തും. തൃശൂരില്‍ ജൂലൈ 26നെത്തുന്ന റോക്കി പ്രസിദ്ധമായ അംബിസ്വാമിയുടെ സദ്യയും തൃശൂരിന്റെ പായസ വൈവിധ്യവുമാണ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുക.

- Advertisement -
Ad image

14 സീസണുകള്‍ പിന്നിട്ടു കഴിഞ്ഞ സീരിസ് ഇതുവരെ 22 സംസ്ഥാനങ്ങളിലായി 18000 കിലോമീറ്റര്‍ പിന്നിട്ടു. ഹിസ്റ്ററി ടിവി 18, റോക്കി ആന്‍ഡ് മയൂര്‍ എന്നിവരുടെ യുട്യൂബ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ത്രെഡ്സ് അക്കൗണ്ടുകളിലായി സീരിസ് ഇതുവരെ 40 കോടി വിഡിയോ വ്യൂസും 135 കോടി ഇംപ്രെഷന്‍സും പിന്നിട്ടു കഴിഞ്ഞു.

Share This Article
Leave a Comment
error: Content is protected !!