ലോയ്ഡ് ഗാലറി കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

Web Desk
1 Min Read

കോഴിക്കോട്: പ്രമുഖ ഹോം അപ്ലയന്‍സസ് സ്ഥാപനമായ ഹാവല്‍സ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയര്‍ കണ്ടീഷണര്‍ ബ്രാന്റായ ലോയ്ഡിന്റെ കേരളത്തിലെ എക്‌സ്‌ക്ലൂസീവ് റീട്ടെയ്ല്‍ ഷോറൂം ലോയ്ഡ് ഗാലറി കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു.

city exchange

കോഴിക്കോട് വെസ്റ്റ് ഹില്‍ ആക്‌സിസ് ബാങ്കിന് സമീപം ജസ്ലു സെന്ററില്‍ ആരംഭിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഹാവല്‍സ് ഇന്ത്യ ജോയിന്റ് ജനറല്‍ മാനേജര്‍ എസ് പ്രിയേഷ് കുമാര്‍ നിര്‍വഹിച്ചു. ഏറ്റവും മികച്ചതും കൂടുതല്‍ ഫീച്ചറുകള്‍ ഉള്ളതുമായ എയര്‍ കണ്ടീഷനറുകള്‍ ഊര്‍ജ ക്ഷമത ഉറപ്പുവരുത്തി ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്ന തങ്ങളുടെ വാഗ്ദാനം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ലോയ്ഡ് ഗാലറികള്‍ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീടിനകത്തും ഓഫീസ് മുറികളിലുമുണ്ടാകുന്ന വായു മലിനീകരണത്തില്‍ നിന്ന് ഉപഭോക്താക്കളെ സുരക്ഷിതരാക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളോട് കൂടിയാണ് എയര്‍ കണ്ടീഷനറുകള്‍ അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയര്‍ കണ്ടീഷണറുകള്‍, വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, എല്‍ ഇ ഡി ടി വികള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ലോയ്ഡ് പുറത്തിറക്കുന്നത്. രാജ്യത്താകമാനം 10000ത്തിലധികം ഡീലര്‍മാരും 485 അംഗീകൃത സര്‍വീസ് സെന്ററുകളുമുള്ള ലോയ്ഡ് ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ലോയ്ഡ് ഗാലറികള്‍ ആരംഭിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇതു പോലുള്ള കൂടുതല്‍ ഷോറൂമുകള്‍ കൂടി തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!