ഷോറൂമില്‍ നിന്നും വോക്‌സ് വാഗന്‍ വാഹനം മോഷ്ടിച്ചയാള്‍ പിടിയില്‍

Web Desk
1 Min Read

കൊച്ചി: വോക്‌സ് വാഗന്‍ ഷോറൂമിലെ യാര്‍ഡില്‍ നിന്നും കാര്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ തൃശൂര്‍ സ്വദേശി പൊലീസ് പിടിയില്‍. ഇരിങ്ങാലക്കുട മുരിയോട് സ്വദേശി ദിനേശ്വരന്‍ (29) ആണ് പിടിയിലായത്.

city exchange

മരട് കണ്ണാടികാടില്‍ പ്രവര്‍ത്തിക്കുന്ന വോക്‌സ് വാഗന്‍ ഷോറൂം യാര്‍ഡില്‍ നിന്നാണ് ഇയാള്‍ വാഹനം മോഷ്ടിച്ചത്. യാര്‍ഡില്‍ താക്കോലോടെ ഇട്ടിരുന്ന കാര്‍ മോഷ്ടിച്ചു കുണ്ടന്നൂരിലെ പെട്രോള്‍ പമ്പില്‍ കയറി പെട്രോള്‍ അടിച്ച് കടന്നുകളയാന്‍ ശ്രമിച്ചപ്പോള്‍ പമ്പിലെ ജീവനക്കാര്‍ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു.

തുടര്‍ന്ന് മരട് പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനം മോഷ്ടിച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചത്.

- Advertisement -
Ad image

കണ്ണാടികാടു ഭാഗത്തു വാടകക്ക് താമസിക്കുന്ന ഇയാള്‍ കൂലി പണി ചെയ്ത് വരുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!