
കല്‍പ്പറ്റ:

വയനാട്ടില്‍ നാട്ടുകാരെ വിറപ്പിച്ച് ക
ടുവയുടെ വിഹാരം തുടരുന്നു. പുതിയടത്ത് പ്രദേശവാസികളും വനംവകുപ്പും തമ്മില്‍ സംഘര്‍ഷത്തിലെത്തുന്ന അവസ്ഥ വരെ ഉണ്ടായി. ഇന്നലെ രാത്രിയും പയമ്പള്ളി പുതിയടത്ത് നാട്ടുകാര്‍ കടുവയെ കണ്ടു. എന്നാല്‍ നംവകുപ്പിനെ അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ എത്തിയത് രാവിലെയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതോടെ സംഘര്‍ഷാവസ്ഥ ഉണ്ടായി. നാട്ടുകാര്‍ക്കു നേരെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കത്തിയൂരാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ കടുവയെ കണ്ടെന്ന് പറയുന്ന പുതിയടത്ത് പ്രദേശവാസികളും വനംവകുപ്പും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. രാത്രി കടുവയെ കണ്ട കാര്യം വനംവകുപ്പില്‍ അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ എത്തിയത് രാവിലെയാണെന്നായിരുന്നു നാട്ടുകാരുടെ പരാതി. ഇതേ ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെയാണ് ഒരു ഉദ്യോഗസ്ഥന്‍ നാട്ടുകാര്‍ക്കു നേരെ കത്തിയെടുക്കുന്നതും മറ്റൊരു ഉദ്യോഗസ്ഥന്‍ അത് തടയുന്നതും വ്യക്തമാകുന്ന വീഡിയോ പുറത്തുവന്നത്.

