യുക്രെയ്‌ന് 100 മില്യണ്‍ ഡോളര്‍ മാനുഷിക സഹായം നല്‍കുമെന്ന് ഖത്തര്‍

Web Desk
1 Min Read

കീവ്: യുക്രെയ്‌ന് 100 മില്യണ്‍ ഡോളര്‍ മാനുഷിക സഹായം വാഗ്ദാനം ചെയ്യാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍ദ്ദേശം നല്‍കിയതായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി പറഞ്ഞു.

city exchange

ഖത്തര്‍ സര്‍വകലാശാലകളിലെ യുക്രെയ്‌നിയന്‍ വിദ്യാര്‍ഥികള്‍ക്ക് 2023- 2024 അധ്യയന വര്‍ഷത്തില്‍ 50 സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നതിനു പുറമേ ആരോഗ്യ- വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണം, കുടിവെള്ളം, മാനുഷിക സേവനങ്ങള്‍ എന്നിവയ്ക്കും ഫണ്ട് ലഭ്യമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യ- യുക്രെയ്ന്‍ പ്രതിസന്ധിയുടെ ആഗോള സാഹചര്യത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രി യുക്രെയ്ന്‍ സന്ദര്‍ശനം നടത്തിയത്. പ്രതിസന്ധികളുടെ രാഷ്ട്രീയവും മാനുഷികവുമായ തലങ്ങളെക്കുറിച്ച് യുക്രെയ്‌നിയന്‍ പ്രസിഡന്റുമായി ചര്‍ച്ചകള്‍ നടത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

യുക്രെയ്‌നിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നതിന്റെ പ്രാധാന്യത്തെയും അന്താരാഷ്ട്ര അംഗീകാരമുള്ള അതിര്‍ത്തിക്കുള്ളിലെ അതിന്റെ പ്രാദേശിക സമഗ്രതയെയും യോഗത്തില്‍ ഖത്തറിന്റെ നിലപാട് ആവര്‍ത്തിച്ചു. അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കാനുള്ള ബാധ്യത ഉള്‍പ്പെടെയുള്ള നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഭീഷണിയില്‍ നിന്നും ബലപ്രയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുകയും അതിനെ അപലപിക്കുകയും ചെയ്തു. എല്ലാ ആശയവിനിമയ ചാനലുകളും തുറന്നിടുക എന്നതാണ് പ്രശ്‌നപരിഹാരത്തിന് ആവശ്യമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

- Advertisement -
Ad image

യുക്രെയ്‌നിയന്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചതിന് യുക്രെയ്ന്‍ പ്രധാനമന്ത്രി ഖത്തറിന് നന്ദി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!