

ദോഹ: സംയുക്ത മഹല്ല് ജമാഅത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഖത്തര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലുള്ള വി എം ജെ വി കെയര്‍ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ഐ സി ബി എഫ് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ വിതരണോദ്ഘാടനം നടന്നു.

നാസര്‍ നീലിമ അധ്യക്ഷത വഹിച്ചു. കോയിക്കര സാദിഖിന് അംഗത്വം നല്‍കി കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.

വി എം ജെ അംഗങ്ങളേയും നാട്ടുകാരേയും പരമാവധി പദ്ധതിയിലേക്ക് അംഗത്വം എടുപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്ന് വി എം ജെ വി കെയര്‍ പദ്ധതി ചെയര്‍മാന്‍ സഹദ് കാര്‍ത്തികപ്പള്ളി, കണ്‍വീനര്‍ റഹീം സി കെ എന്നിവര്‍ അറിയിച്ചു.
കെ എം നാസര്‍, എം പി ഇല്ല്യാസ്, തിയ്യാറമ്പത്ത് കുഞ്ഞമ്മദ്, ടി വി പി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പി വി എ നാസര്‍ സ്വാഗതവും ഷംസീര്‍ വി പി നന്ദിയും പറഞ്ഞു.

