ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

Web Desk
1 Min Read

കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രിക്ക് സമീപത്തെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച പ്രതികള്‍ ചേരാനല്ലൂര്‍ പൊലീസിന്റെ പിടിയിലായി. പള്ളുരുത്തി കച്ചേരിപ്പടി സ്വദേശിയായ ഒറ്റച്ചാലയില്‍ വീട്ടില്‍ ഷൗക്കത്ത് (24), വയനാട് മീനങ്ങാട് മണിക്കുനി വീട്ടില്‍ രാഹുല്‍ (19) എന്നിവരാണ് പിടിയിലായത്.

city exchange

അമൃത ആശുപത്രിയില്‍ ചികിത്സയ്ക്കായി വന്നയാളുടെ മോട്ടോര്‍സൈക്കിളാണ് ഇവര്‍ മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്കുമായി നഗരത്തില്‍ കറങ്ങി നടക്കുന്നതിനിടെ ചേരാനല്ലൂര്‍ ഭാഗത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്. ഷൗക്കത്ത് മുമ്പ് മയക്കുമരുന്ന് കേസില്‍ പ്രതിയായിരുന്നു.

മോഷണം നടത്തി കിട്ടുന്ന പണം പ്രതികള്‍ ആര്‍ഭാടജീവിതത്തിനായി ചെലവഴിക്കുകയായിരുന്നു. പ്രതികളുടെ മറ്റു കേസുകളെ കുറിച്ചും മറ്റാരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

- Advertisement -
Ad image

കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ് ശശിധരന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷര്‍ സി ജയകുമാറിന്റെ നേതൃത്വത്തില്‍ ചേരാനല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബ്രിജുകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ തോമസ് കെ എക്‌സ് റഷീദ് പി എം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ് നസീര്‍, ദിനൂപ്, സിഘോഷ്, സൈജു, സിവില്‍ പോലിസ് ഓഫിസര്‍മാരായ രതീഷ്, പ്രശാന്ത് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!