എസ് എസ് എഫ് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയം 2022 ജനുവരിയില്‍

Web Desk
1 Min Read

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മതവിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയത്തിന്റെ മൂന്നാമത് എഡിഷന്‍ 2022 ജനുവരി 14,15,16 തിയ്യതികളില്‍ നടക്കും. പാലക്കാട് ബൂത്വി സ്ഫിയറിലാണ് പരിപാടി നടക്കുക. ‘അല്‍ ഫിഖ്ഹുല്‍ ഇസ്ലാമി സമഗ്രതയുടെ പ്രയോഗങ്ങള്‍’ എന്ന പ്രമേയത്തെ ആസ്പദമാക്കി അഞ്ചു മാസം നീണ്ടു നില്‍ക്കുന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ സമാപനമായാണ് സെന്‍സോറിയം നടക്കുക.

city exchange

സെന്‍സോറിയത്തിന്റെ പ്രഖ്യാപനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി നിര്‍വഹിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലി കൊല്ലം അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി വിഷയാവതരണം നടത്തി. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍ പദ്ധതി പ്രഖ്യാപനം നിര്‍വ്വഹിച്ചു. സെക്രട്ടറിമാരായ ഹാമിദലി സഖാഫി പാലാഴി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, ജാബിര്‍ സഖാഫി പാലക്കാട് എന്നിവര്‍ സംസാരിച്ചു.

സെന്‍സോറിയം പ്രഖ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 650 കേന്ദ്രങ്ങളില്‍
‘ നവോത്ഥാനം, കേരളം മഖ്ദൂമിനെ വായിക്കുക’ എന്ന ശീര്‍ഷകത്തില്‍ നവോത്ഥാന സംഗമങ്ങള്‍ നടന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ വൈജ്ഞാനിക, നവോഥാന സംഭാവനകളെ കുറിച്ചുള്ള പഠനവും ചര്‍ച്ചകളും നവോഥാന സംഗമങ്ങളുടെ ഭാഗമായി നടന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!