
കൊച്ചി: മനുഷ്യനെന്ന പ്രതിഭാസത്തിന്റെ ഏറ്റവും ഉദാത്തമായ മുഖമാണ് കാരുണ്യമെന്ന വികാരമെന്ന് പ്രസിദ്ധ എഴുത്തുകാരന് കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. തണല്‍ പാലിയേറ്റീവ് ആന്റ് പാരാപ്ലീജിക് കെയര്‍ സൊസൈറ്റി എറണാകുളം സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെയും കിടപ്പുരോഗികളുടെയും ഓണ്‍ലൈന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാരുണ്യമെന്ന വികാരം മനുഷ്യകുലത്തിന്റെ അതിജീവനത്തിന് തന്നെ കാരണമാകുന്നുവെന്ന് കോവിഡ് കാലം തെളിയിച്ചു. ജീവിതത്തോടുള്ള നമ്മുടെ മനോഭാവമാണ് ജീവിത വിജയത്തെ നിര്‍ണ്ണയിക്കുന്നത്. മനുഷ്യജീവിതത്തിലെ വെല്ലുവിളികളോടുള്ള പ്രതിരോധം തീര്‍ക്കലാണ് ഭിന്നശേഷിക്കാരെ ചേര്‍ത്തു പിടിക്കുന്നതിലൂടെ തണല്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

തണല്‍ ചെയര്മാന് എം കെ അബൂബക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയര്‍ കേരള പ്രസിഡന്റ് നാരായണന് പുതുക്കുടി, തണല്‍ പാരാപ്ലീജിക് കെയര്‍ കണ്‍വീനറും ഓള്‍കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറിയുമായ രാജീവ് പള്ളുരുത്തി, ലെഫ്. കേണല്‍ ലളിതാ നമ്പ്യാര്‍, ഐ എ പി സി ദേശീയ കൗണ്‍സില്‍ അംഗം മുജീബ് കുട്ടമശ്ശേരി, തണല്‍ ജനറല്‍ സെക്രട്ടറി കെ കെ ബഷീര്‍, വൈസ് ചെയര്മാന് കെ കെ സലീം, സെക്രട്ടറി സാബിത് ഉമര്‍ എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ കലാഭവന്‍ മണി കൃഷ്ണകുമാര്‍ ആലുവ, ഡിക്സണ്‍ പള്ളുരുത്തി, സജീബ് മൂവാറ്റുപുഴ എന്നിവര്‍ ഗാനങ്ങളാലപിച്ചു.

