കാര്‍ഷിക ഗവേഷണസ്ഥാപനങ്ങളുടെ ദേശീയ റാങ്കിംഗ്: ഫിഷറീസ്- അനിമല്‍ സയന്‍സ് വിഭാഗത്തില്‍ സി എം എഫ് ആര്‍ ഐ രാജ്യത്ത് ഒന്നാമത്

Web Desk
1 Min Read

കൊച്ചി: ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐ സി എ ആര്‍) റാങ്കിംഗില്‍ ഫിഷറീസ്- അനിമല്‍ സയന്‍സ് വിഭാഗത്തില്‍ കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍ ഐ) രാജ്യത്ത് ഒന്നാമതെത്തി. 2019 മുതല്‍ 2021 വരെ കാലയളവിലെ മികവിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടികയിലാണ് സി എം എഫ് ആര്‍ ഐ മുന്നിലെത്തിയത്.

city exchange

കൂടാതെ, ഐ സി എ ആറിന് കീഴില്‍ ആറ് വിഭാഗങ്ങളിലായുള്ള 93 ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് സി എം എഫ് ആര്‍ ഐ. കേരളത്തില്‍ ആസ്ഥാനമുള്ള അഞ്ച് ഐ സി എആര്‍ സ്ഥാപനങ്ങളില്‍ ഒന്നാമതെത്തിയതും സി എം എഫ് ആര്‍ ഐയാണ്.

രാജ്യത്തെ സമുദ്രമത്സ്യ മേഖലയുടെ വികസനത്തിനായി കൂട്ടായ്മയോടെ നടത്തിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണ്‍ പറഞ്ഞു. സമുദ്രമത്സ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍, കൂടുകൃഷി, കടല്‍പായല്‍ കൃഷി ഉള്‍പ്പെയുള്ള സമുദ്ര കൃഷിരീതികള്‍ ജനകീയമാക്കുന്നതിനുള്ള ശ്രമങ്ങള്‍, വാണിജ്യ പ്രധാന മീനുകളുടെ വിത്തുല്‍പാദന സാങ്കേതിക വിദ്യകളുടെ വികസനം, കടലില്‍ നിന്നുള്ള ഔഷധോല്‍പ്പന്ന നിര്‍മാണം, മത്സ്യ മേഖലയുടെ സുസ്ഥിരപരിപാലനം ലക്ഷ്യമിട്ടുള്ള നയരൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങള്‍, സാമൂഹിക- സാമ്പത്തിക പഠനങ്ങള്‍ തുടങ്ങി വൈവിധ്യമായ മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് പട്ടികയില്‍ മികവ് പുലര്‍ത്താന്‍ സി എം എഫ് ആര്‍ ഐക്ക് സഹായകമായത്.

- Advertisement -
Ad image

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി എം എഫ് ആര്‍ ഐക്ക് കേരളത്തില്‍ കോഴിക്കോട്, വിഴിഞ്ഞം ഉള്‍പ്പെടെ, ഗുജറാത്തിലെ വെരാവല്‍, മുംബൈ, കാര്‍വാര്‍, മംഗലാപുരം, ചെന്നൈ, തൂത്തുകുടി, മണ്ഡപം, വിശാഖപട്ടണം, പശ്ചിമബംഗാളിലെ ദിഘ എന്നിവിടങ്ങളില്‍ ഗവേഷണ കേന്ദ്രങ്ങളുണ്ട്.

Share This Article
Leave a Comment
error: Content is protected !!