പതിനാല് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Web Desk
0 Min Read

കൊച്ചി: പതിനാല് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്സില്‍ പ്രതി പിടിയില്‍. കണ്ണമാലി മാനശ്ശേരി നെടിയോടില്‍ വീട്ടില്‍ ജെസ്റ്റിന്‍ (46) ആണ് അറസ്റ്റിലായത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംങിലാണ് പ്രതി പലതവണ തന്നെ കയറി പിടിച്ച കാര്യം കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിച്ചത്.

city exchange

മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ ആര്‍ മനോജിന്റെ നിര്‍ദ്ദേശപ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

കണ്ണമാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് എസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

- Advertisement -
Ad image

പ്രതിക്കെതിരെ പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Share This Article
Leave a Comment
error: Content is protected !!