ഇന്റര്‍നാഷണല്‍ യോഗ ദിനം ഐ എസ് ഡി സ്‌കൂളില്‍

Web Desk
0 Min Read

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍ നാഷണല്‍ സെക്കണ്ടറി സ്‌കൂള്‍ ഇന്റര്‍നാഷണല്‍ യോഗ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.രമ്യ ടീച്ചര്‍ നേതൃത്വം നല്‍കി.

city exchange

അതോടനുബന്ധിച്ചു പോസ്റ്റര്‍ നിര്‍മ്മാണം, പെയിന്റിംഗ്, ഡിബേറ്റിംഗ്, ക്വിസ് എന്നിവയും സംഘടിപ്പിച്ചു. വൃക്ഷാസനം, ശീര്‍ഷാസനം, ശവാസനം തുടങ്ങിയ വിവിധ യോഗാസനങ്ങളില്‍ അധ്യാപകരും വിദ്യാര്‍ഥികളും പങ്കാളികളായി.

ഔദ്യോഗിക ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍, വൈസ് പ്രിന്‍സിപ്പാല്‍ കെ പി ദിവ്യ, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടി ഏകീകരണത്തിന്ന് ടീച്ചര്‍മാരായ രമ്യയും തനൂജയും നേതൃത്വം നല്‍കി.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!