

ദോഹ: വീടുകളില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന ഏഷ്യന്‍ വംശജനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പണം, ഫോണുകള്‍, ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, വിവിധ ആയുധങ്ങള്‍, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവയാണ് ഇയാള്‍ മോഷ്ടിച്ചത്.

മോഷ്ടാവില്‍ നിന്നും നിരവധി മോഷണവസ്തുക്കള്‍ കണ്ടെത്തിയതായി അധികൃതര്‍ ട്വീറ്റ് ചെയ്തു. ഗാര്‍ഹിക സുരക്ഷ ഉറപ്പു വരുത്തണമെന്നും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
