

ആലുവ: മൂന്നു ട്രെയിനുകള്‍ക്ക് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രധാന റയില്‍വേ സ്റ്റേഷനുകളായ ആലുവ, അങ്കമാലി, ചാലക്കുടി എന്നിവടങ്ങളില്‍ പുതിയതായി സ്റ്റോപ്പനുവദിച്ചതായി ബെന്നി ബഹനാന്‍ എം പി അറിയിച്ചു.

ആലുവയില്‍ നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രെസ്സിനും അങ്കമാലിയില്‍ തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്‌സ്പ്രസ്സിനും ചാലക്കുടിയില്‍ തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസ്സിനുമാണ് ആഗസ്ത് 18 മുതല്‍ സ്റ്റോപ്പനുവദിച്ചത്.

പുതിയ സ്റ്റോപ്പുകള്‍ അനുദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര റയില്‍ മന്ത്രി അശ്വനി വൈഷ്‌ണോ, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചത് എന്ന് എംപി അറിയിച്ചു.
