വിമാനത്തില്‍ പുക; കൊച്ചി- ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരിച്ചിറക്കി

Web Desk
1 Min Read

കൊച്ചി: പുക കണ്ടതിനെ തുടര്‍ന്ന് കൊച്ചി- ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തിരമായി തിരിച്ചിറക്കി. നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെട്ട വിമാനമാണ് നെടുമ്പാശ്ശേരിയില്‍ തന്നെ ഇറക്കിയത്.

city exchange

ബുധനാഴ്ച രാത്രി പത്തരയ്ക്കാണ് ഷാര്‍ജയിലേക്കുള്ള യാത്രക്കാരുടെ ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പതിനൊന്നു മണിയോടെ വിമാനം പുറപ്പെട്ടെങ്കിലും പതിനൊന്നരയോടെ ക്യാബിന്റെ ഭാഗത്തു നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

വിമാനത്തിന്റെ ക്യാബിന്‍ ഭാഗത്തു നിന്നും പുക ഉയരുന്ന വിവരം ഒരു യാത്രക്കാരനാണ് അറിയിച്ചത്. പിന്നാലെ വിമാനം നെടുമ്പാശേരിയില്‍ തന്നെ തിരിച്ച് ഇറക്കുകയായിരുന്നു.

- Advertisement -
Ad image

വിമാനത്തില്‍ 170 യാത്രക്കാരാണുണ്ടായിരുന്നത്. ഇവരെ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കുള്ള വിമാനത്തില്‍ ഷാര്‍ജയിലേക്ക് അയച്ചു. പുക ഉയര്‍ന്ന വിമാനത്തില്‍ സാങ്കേതിക പരിശോധനകളാണ് നിര്‍വഹിക്കുകയാണ്.

Share This Article
Leave a Comment
error: Content is protected !!