ജി മാര്‍ത്താണ്ഡന്റെ ‘മഹാറാണി’യിലെ ചതയദിന പാട്ട് ലിറിക്കല്‍ വിഡിയോ റിലീസ് ചെയ്തു

Web Desk
1 Min Read
https://youtu.be/SrQCJ7d97GM

കൊച്ചി: റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘മഹാറാണി’ സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി.

city exchange

എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷ ആണ് സഹ നിര്‍മ്മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സില്‍ക്കി സുജിത്. മുരുകന്‍ കാട്ടാക്കടയുടെയും അന്‍വര്‍ അലിയുടെയും രാജീവ്ആലുങ്കലിന്റെയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥന്‍ ആണ്.

കേരളത്തില്‍ ആദ്യമായി സോണി വെനീസ് 2ല്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി. എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, പി ആര്‍ ഒ- പി ശിവപ്രസാദ്, ആതിര ദില്‍ജിത്ത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!