

താമരശ്ശേരി: കോണ്‍ഗ്രസ് ഭവനിലേക്ക് ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി സ്‌പോണ്‍സര്‍ ചെയ്ത കൂളര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈമാറി.

പരിപാടി താമരശ്ശേരി മണ്ഡലം പ്രസിഡന്റ് എം സി നാസിമുദ്ധെന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. താമരശ്ശേരി മുന്‍ മണ്ഡലം പ്രസിഡന്റ് നവാസ് മാസ്റ്റര്‍ ഈര്‍പ്പോണ, ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സജീഷ് കുണ്ടായി, ശമീര്‍ എരഞ്ഞിക്കോത്ത്, ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കൊടുവള്ളി ആക്റ്റിങ് പ്രസിഡന്റ് ഗഫൂര്‍ ഓമശ്ശേരി സംസാരിച്ചു.


ജനറല്‍ സെക്രട്ടറി റിഷാദ് പള്ളിമുക്ക് സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം ഹാരിസ് കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.
