ഡി സി സി പ്രസിഡന്റുമാരുടെ പട്ടിക വന്നു

Web Desk
1 Min Read
Supporters hold party flags during an election campaign rally by India's ruling Congress party president Sonia Gandhi in Mumbai April 26, 2009. REUTERS/Punit Paranjpe (INDIA POLITICS ELECTIONS) - GM1E54Q1QHD01

തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ പട്ടിക അംഗീകരിച്ച് ഹൈക്കമാന്റ്. ഗ്രൂപ്പ് സമവാക്യങ്ങളില്‍ കുരുങ്ങിയാണ് പുതിയ പട്ടികയും പുറത്തുവന്നിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിലെ വിമതപക്ഷങ്ങള്‍ ആരോപിക്കുന്നത്.

city exchange


പുതിയ ഡി സി സി പ്രസിഡന്റുമാരായി തിരുവനന്തപുരം: പാലോട് രവി, കൊല്ലം- പി രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട- സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴ- ഡി ബാബുപ്രസാദ്, കോട്ടയം- നാട്ടകം സുരേഷ്, ഇടുക്കി -സി പി മാത്യു, എറണാകുളം- മുഹമ്മദ് ഷിയാസ്, തൃശൂര്‍- ജോസ് വെള്ളൂര്‍, പാലക്കാട്- എ തങ്കപ്പന്‍, മലപ്പുറം- അഡ്വ. വി എസ്. ജോയ്, കോഴിക്കോട്- അഡ്വ. കെ പ്രവീണ്‍ കുമാര്‍, വയനാട്- എന്‍ ഡി അപ്പച്ചന്‍, കണ്ണൂര്‍- മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍ക്കോട് -പി കെ ഫൈസല്‍ എന്നിവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.


ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എം എല്‍ എ കെ ശിവദാസന്‍ നായര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!