

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ അധ്യാപകര്‍ക്കായി കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പരിശീലന പരിപാടി നടത്തി. കുട്ടികളില്‍ കുഷ്ഠരോഗം നേരത്തെ കണ്ടുപിടിച്ച് ഭേദമാക്കുന്നതിനായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തും പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും ശിശു വനിതാക്ഷേമ വകുപ്പും സംയുക്തമായാണ് ബാലമിത്ര പരിശീലന പരിപാടി സംഘടിപ്പിച്ചത്.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപികമാര്‍, പഞ്ചായത്തിലെ അങ്കണവാടി ടീച്ചര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. ആരോഗ്യ വിഭാഗം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷെരീഫ് കെ എം, ഷീജ മോള്‍ എന്നിവരാണ് ക്ലാസ് എടുത്തത്.

കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പരിശീലന പരിപാടി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, അംഗങ്ങളായ പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, ലൈല അബ്ദുല്‍ ഖാദര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ ഷീബ, നിഷ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
