

ആലുവ: ചൂര്‍ണ്ണിക്കര കുടുംബ ആരോഗ്യകേന്ദ്രത്തില്‍ നിലവിലുള്ള ഒഴിവുകളില്‍ മെറ്റേണിറ്റി ലീവിന് പോയിട്ടുള്ള ഡോക്ടര്‍ വരുന്നത് വരെ പഴയ സ്ഥിതിയില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്താമെന്നും ജനപ്രതിനിധികളുടെ ആവശ്യ പ്രകാരം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന്റെ മൂന്നു ഒഴിവുകള്‍ ഉള്ളതില്‍ രണ്ടു പേരെ ചാര്‍ജ് എടുപ്പിക്കുകയും ചെയ്തു. കൂടാതെ ഹോസ്പിറ്റല്‍ അറ്റെന്‍ഡര്‍ ഗ്രേഡ് 2 ഒഴിവിലേക്ക് അടുത്ത ദിവസം നിയമനം നടത്താമെന്നും മെഡിക്കല്‍ ഓഫീസര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിന് ഉറപ്പ് നല്‍കി.

പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിന്റെ നേതൃത്വത്തില്‍ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, അംഗങ്ങളായ പി എസ് യൂസഫ്, ലൈല അബ്ദുല്‍ ഖാദര്‍, സി പി നൗഷാദ്, രാജേഷ് പുത്തനങ്ങാടി, റംല അലിയാര്‍, പി വി വിനീഷ്, ലീന ജയന്‍ എന്നിവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നേരിട്ട് കണ്ട് കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടായത്.

കൂടാതെ ഒഴിവ് വന്ന ഗ്രേഡ് രണ്ടു തസ്തികയിലേക്ക് ആളെ സര്‍ക്കാര്‍ നിയമിക്കുന്നത് വരെ പാര്‍ട്ട് ടൈം ജോലിക്കായി പഞ്ചായത്തിന് നിയമിക്കുന്നതിനായി ഡി എം ഒ അനുവാദം നല്‍കുകയും ആളെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുവാനുള്ള തീരുമാനം പഞ്ചായത്ത് സ്വീകരിക്കുകയും ചെയ്തു.

