

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഫുട്‌ബോള്‍ അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം വര്‍ണ്ണാഭമായ ചടങ്ങുകളോടെ ഐ എസ് ഡി സ്ഥാപകാംഗവും ഫുട്‌ബോള്‍ അഡ്മിനിസ്‌ട്രേറ്ററുമായ എഞ്ചിനീയര്‍ എം ടി പി അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിച്ചു.

സി ഇ ഒ കെ പി മുഹമ്മദ് സഅദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍ സ്വാഗതം പറഞ്ഞു.

ഐ എസ് ഡി വൈസ് ചെയര്‍മാന്‍ എഞ്ചിനീയര്‍ സി ഷൗക്കത്തലി, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മാനേജര്‍ ഡോ. അഹമ്മദ് ഷാഫി, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ദിവ്യ കെ പി, ഐ എസ് ഡി അലൂമിന്‍സ് പ്രതിനിധികളായ ലുഖ്മാന്‍, സിദ്ദീഖ് അബ്ദുല്ല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
പരിപാടിയില്‍ ദേശീയ ഫുട്‌ബോള്‍ താരമായ എം സുരേഷ് കുട്ടികള്‍ക്കുള്ള പരിശീലനത്തിന് നേതൃത്വം നല്‍കി.
സ്‌കൂള്‍ പ്രൈമറി സെക്ഷന്‍ കോര്‍ഡിനേറ്റര്‍ ഷീബ ടീച്ചര്‍ നന്ദി പറഞ്ഞു.
മുപ്പത്തി അഞ്ചോളം പരിശീലന കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അനധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു. സ്‌കൂള്‍ ഇവന്റ് കമ്മിറ്റി പരിപാടിക്ക് നേതൃത്വം നല്‍കി.

