

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും 43 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താനുള്ള ശ്രമമാണ് പിടികൂടിയത്.

ഷാര്‍ജയില്‍ നിന്നും എത്തിയ യൂസുഫ് എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മൂന്ന് ഗുളികകളുടെ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണത്തിന് 959 ഗ്രാം തൂക്കമുണ്ട്.

