ആസ്റ്റര്‍ മോം ടു ബി മാര്‍വെല്‍സ് 2023; ഗ്രാന്റ് ഫൈനല്‍ വിജയികളെ പ്രഖ്യാപിച്ചു

Web Desk
1 Min Read

കോഴിക്കോട്: അമ്മമാരാകുവാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സംഘടിപ്പിച്ച ‘ആസ്റ്റര്‍ മോം ടു ബി മാര്‍വല്‍സ്’ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ നടത്തി. തുളസി പി ഭാസ്‌കരന്‍ വിജയി ആയി. ആയിഷ ഷെറിന്‍, പി കെ ശാരിക തുടങ്ങിയവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. സീരിയല്‍ താരവും അവതാരകയുമായ അശ്വതി ശ്രീകാന്തായിരുന്നു ആസ്റ്റര്‍ മിംസില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും വിജയികളുടെ പ്രഖ്യാപനവും നിര്‍വഹിച്ചത്.

city exchange

ഗര്‍ഭധാരണം മുതല്‍ പ്രസവത്തിന്റെ സമീപ നാളുകള്‍ വരെ ഗര്‍ഭിണികള്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങളെ ഗൗരവപൂര്‍വ്വം വിലയിരുത്തുകയും വിദഗ്ദ്ധ ഗൈനക്കോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ ഓരോ സന്ദര്‍ഭങ്ങളിലും അവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയുമായിരുന്നു മത്സരം സംഘടിപ്പിച്ചത്. വിവിധ ഘട്ടങ്ങളിലായി നൂറിലധികം മത്സരാര്‍ഥികളായിരുന്നു പങ്കെടുത്തത്. ഇതില്‍നിന്ന് തെരഞ്ഞെടുത്ത 30 പേരാണ് ഗ്രാന്റ് ഫിനാലെയില്‍ മത്സരിച്ചത്. അശ്വതി ശ്രീകാന്ത്, ഡോ. എം ലില്ലി, ഡോ. മിനി എന്നിവര്‍ ചേര്‍ന്ന ജഡ്ജിംഗ് പാനലാണ് വിജയികളെ നിര്‍ണ്ണയിച്ചത്.

ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. റഷീദ ബീഗം അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. റഷീദ ബീഗം, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ടി നാസര്‍, ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. കെ ഗീത, ഡോ. ഇ എം മുംതാസ്, ഡോ. പി സിന്ധു, ഡോ. ഉമാ രാധേഷ്, കണ്‍സള്‍ട്ടന്റ് ഡോ. ആമിന ബീവി, ഡോ. മിനി, പത്തോളജിസ്റ്റ് ഡോ. ലില്ലി, ഓപ്പറേഷന്‍സ് വിഭാഗം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. പ്രവിത എസ് അഞ്ചാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!