അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘തേര്’ ഒഫീഷ്യല്‍ ടൈറ്റില്‍ പുറത്ത്

Web Desk
1 Min Read

കൊച്ചി: ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി സാം നിര്‍മിച്ച്, എസ് ജെ സിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കി. ‘ജിബൂട്ടി’ക്ക് ശേഷം അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ചിത്രമായിരിക്കും തേര്.
ചതുരംഗക്കളവും അതിലെ തേരും പൊലീസ് തൊപ്പിയും വിലങ്ങും തോക്കും ഉള്‍പ്പെട്ട പശ്ചാത്തലത്തിലുള്ള പോസ്റ്റര്‍ നിഗൂഢത പടര്‍ത്തുന്നുണ്ട്. നിയമങ്ങള്‍ക്കും നിയമപാലകര്‍ക്കും എതിരെയുള്ള നായകന്റെ പോരാട്ടമാകും ഈ ചിത്രമെന്ന സൂചന ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്നുണ്ട്.

city exchange

ബ്ലൂഹില്‍ ഫിലിംസിന്റെ തന്നെ ചിത്രമായ ജിബൂട്ടിയുടെ ട്രൈലര്‍ പുറത്തിറങ്ങി ആറു മണിക്കൂര്‍ കൊണ്ട് വണ്‍ മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബില്‍ തരംഗമായി നില്‍ക്കെയാണ് പുതിയ പ്രോജക്ടിന്റെ അനൗണ്‍സ്‌മെന്റ് വന്നതെന്നതും കൗതുകകരമാണ്.
മലയാള ചലച്ചിത്രരംഗത്തെ നിരവധി പേര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കുടുംബകഥയുടെ പാശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഗവണ്മെന്റിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സെപ്തംബര്‍ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സഞ്ജു ശിവറാം, പ്രശാന്ത് അലക്‌സാണ്ടര്‍, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, സ്മിനു സിജോ, റിയ സൈറ, ആര്‍ ജെ നില്‍ജ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


തിരക്കഥ, സംഭാഷണം: ഡിനില്‍ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, എഡിറ്റര്‍: സംജിത് മൊഹമ്മദ്, സംഗീതം: യാക്‌സന്‍ ആന്റ് നേഹ, ആര്‍ട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനിരുദ്ധ് സന്തോഷ്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ആര്‍ജി വയനാടന്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: മനു ഡാവിഞ്ചി, പി ആര്‍ ഒ: പ്രതീഷ് ശേഖര്‍, വാര്‍ത്താ പ്രചരണം: പി ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!