ഇന്‍സ്‌പെയര്‍; പ്രവര്‍ത്തക സംഗമവുമായി ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ല

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷനായ ശേഷം ആദ്യമായി ഖത്തറില്‍ എത്തിയ അഡ്വ. കെ പ്രവീണ്‍കുമാറിനെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചു ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്‍സ്‌പെയര്‍ 2023 പ്രവര്‍ത്തകസംഗമം നടത്തി.

city exchange

2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ പ്രവാസി വോട്ട് ചേര്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പ്രവര്‍ത്തക സംഗമം വിശദമായി ചര്‍ച്ച ചെയ്തു. ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ കോഴിക്കോട് ജില്ലയിലെ ഇന്‍കാസ് ജില്ലാ ഭാരവാഹികള്‍, നിയോജകമണ്ഡലം കമ്മിറ്റി നേതാക്കള്‍, പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

ജില്ലാ പ്രസിഡണ്ട് വിപിന്‍ പി കെ മേപ്പയൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദലി വാണിമേല്‍ സ്വാഗതം പറഞ്ഞു. മുഖ്യരക്ഷാധികാരി അഷ്‌റഫ് വടകരയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഡി സി സി പ്രസിഡണ്ടിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു ,ട്രഷറര്‍ ഹരീഷ്‌കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!